വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി... സ്വതന്ത്ര്യതിന്ടെ വില മറന്നു തുടങ്ങുന്ന പുതു തലമുറയ്ക്ക്, ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ഒരു ദിവസം... 1947 ആഗസ്റ്റ് 15 ന് അര്‍ദ്ധരാത്രി ഭാരതം ഒരു പുതു യുഗത്തിന് തുടക്കം കുറിച്ചു... അനേകായിരങ്ങളുടെ പോരാട്ടങ്ങളുടെയും കഷ്ടപാടുകളുടെയും ഫലമായി ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് സ്വതന്ത്രയായി...
എന്നാല്‍.... 64 വര്‍ഷങ്ങള്‍ക്കുമിപ്പുറം...നേടിയെടുത്ത സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്ന് നമ്മള്‍ മറന്നു തുടങ്ങിയിരിക്കുന്നു..
മറ്റേതൊരു അവധി ദിവസത്തെയും കാണുന്ന ലാഘവത്തോടെ സ്വാതന്ത്ര്യ ദിനത്തെയും കാണാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു...
ഇങ്ങനെ ഉള്ള ഒരു കാലഘട്ടത്തിലാണ് സിംഫണിയെ പോലുള്ള സാംസ്കാരിക സംഘടനയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈ വരുന്നത്...
സ്വാതന്ത്ര്യത്തെയും അതിന്‍റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുക എന്നാ ഉദ്ദേശത്തോടു കൂടിയാണ് ആഗസ്റ്റ് 15 ന് ഒഞ്ചിയം സ്കൂളില്‍ സിംഫണിയുടെ നേതൃത്വത്തില്‍ ഒരു സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തിയത്....ഇന്ത്യയുടെ ചരിത്രത്തെയും സ്മസ്കാരതെയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കുട്ടികള്‍ ഈ അവസരം ഉപയോഗിച്ചു....
ഒരു മത്സരം എന്നതിനും അപ്പുറം അറിവുകളുടെ കൈമാറ്റത്തിനുള്ള ഒരു വേദിയായി അത് മാറി...
തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ഇടയ്ക്ക് ഗൌരവമായ സംവാദങ്ങളില്‍ ഏര്‍പെട്ടും
കുട്ടികള്‍ മത്സരം ആസ്വദിച്ചു...
ഒടുവില്‍... കുറച്ചു സമയം കൊണ്ട് പകര്‍ന്നു കിട്ടിയ ഒരുപാടു പുതിയ അറിവുകളും ചിന്തകളുമായാണ് കുട്ടികളെല്ലാം മടങ്ങിയത്...
അതു തന്നെയായിരുന്നു സിംഫണി ആഗ്രഹിച്ചതും....

No comments:
Post a Comment