മഞ്ചാടിക്കുരു പോലുള്ള ബാല്യത്തില്‍..
മഞ്ഞു മൂടിയ പ്രഭാതത്തിനും.....
മുറ്റത്തു വിരിഞ്ഞ മുല്ലപ്പൂവിനും...
മാനത്തു വിരിഞ്ഞ മഴവില്ലിനും...
എനിക്കും ഒരേ സ്വപ്നങ്ങളായിരുന്നു....
കണിക്കൊന്ന പൂത്ത കൗമാരത്തില്‍
ഇടവഴിയില്‍ കാത്തു നിന്ന പെണ്‍കുട്ടിക്കും...
തൊടിയിലെ തെങ്ങിലെ തേന്‍ കരിക്കിനും.. ..
കടലിലെ ഒടുങ്ങാത്ത തിരമാലകള്‍ക്കും..
എനിക്കും ഒരേ സ്വപ്നങ്ങളായിരുന്നു...
ചോരത്തിളപ്പുള്ള യൗവ്വനത്തില്‍....
ചോരക്കറ വീണ വാളുമേന്തി...
കൂടപ്പിറപ്പിനെ വെട്ടുമ്പോഴും...
എനിക്കും എന്‍റെ പ്രസ്ഥാനത്തിനും
ഒരേ സ്വപ്നങ്ങളായിരുന്നു....
റിജില്‍ രാജ് ,സിംഫണി
No comments:
Post a Comment